Education
തിരുവനന്തപുരം: സംസ്ഥാനത്തെ പോസ്റ്റ്-മെട്രിക് കോഴ്സുകളിൽ പഠനം നടത്തുന്ന ഒഇസി- എസ്ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം.
നിലവിൽ ഒഇസി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഒഇസി-എസ്ടി വിഭാഗങ്ങൾക്കും ബാധകമാണ്.
https:// egrantz. kerala.gov.in/ ലൂടെ ഡിസംബർ 31നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0471 2727379.
Education
തിരുവനന്തപുരം: സർക്കാർ സ്കൂൾ/ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2026-27 സാമ്പത്തിക വർഷം മാർഗദീപം സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 15നു വൈകുന്നേരം അഞ്ചുവരെ നീട്ടി.
സ്ഥാപനങ്ങൾ വെരിഫിക്കേഷൻ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 19 രാത്രി 11 വരെ. വിവരങ്ങൾക്ക്: www.margadeepam. kerala. gov.in, 0471-2300524.
Kerala
കൊല്ലം: വലിയ തീരദേശവും കായലുകളുമൊക്കെയുള്ള കേരളത്തിന് ബ്ലൂ ഇക്കോണമിയില്‍ വലിയ സാധ്യതയുണ്ടെന്നും മത്സ്യോത്പാദനം, സംസ്കരണം, പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, കയറ്റുമതി തുടങ്ങിയ മേഖലകളില്‍ സഹകരണരംഗത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ.
നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് (എന്‍സിസിഎഫ്) സഹകരണത്തിലൂടെ സമൃദ്ധി എന്ന സന്ദേശവുമായി കൊല്ലം പവിത്രം കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ച വനിതാ ശക്തീകരണത്തിന് ദിശ പകരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുതന്നെ വ്യവസ്ഥാപിതമായ സഹകരണ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന പ്രദേശങ്ങളാണ് തിരുവിതാംകൂറും കൊച്ചിയും മലബാറും. 23000ത്തിലധികം സഹകരണപ്രസ്ഥാനങ്ങള്‍ നല്ല നിലയില്‍ പ്രവൃത്തിക്കുന്ന സംസ്ഥാനമാണ് കേരളം. സഹകരണമേഖലയുടെ ഉന്നമനത്തിന് എല്ലാവിധ സഹകരണങ്ങളും നല്കാന് കേന്ദ്രം തയാറാണെന്നും കേരളത്തിന്റെ സഹകരണമന്ത്രി ഡല്‍ഹിയിലെത്തി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്നും അമിത് ഷാ പറഞ്ഞു.
സഹകരണമേഖലയിലൂടെയുള്ള വിത്ത് വിതരണം, സ്കൂള്‍ കുട്ടികള്‍ക്കുള്ള നാഫെഡ് കല്യാണ്‍ സ്കോളര്‍ഷിപ്പ് വിതരണം, വനിതം ഷീ മാര്‍ട്ട് ഉദ്ഘാടനം, ഭാരത് ആട്ട, അരി എന്നിവയുടെ വിതരണോദ്ഘാടനം എന്നിവ കേരളത്തില്‍ വന്ന് നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു സഹകരണപ്രസ്ഥാനം നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിന് കൈകോര്‍ക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് സഹകരണ മന്ത്രി എം. ലിജു പറഞ്ഞു.
ഡിജിറ്റല്‍ സംവിധാനങ്ങളിലേക്കുള്ള മാറ്റം, സുതാര്യത, പ്രഫഷണല്‍ നേതൃത്വം എന്നിവയാണ് കേരളത്തിന്റെ സഹകരണമേഖലയ്ക്ക് ഇനി ആവശ്യമെന്നും കേരളത്തിന്റെ സഹകരണമേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും അഭ്യര്‍ഥിക്കുന്നതായും മന്ത്രി പറഞ്ഞു.
പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി വിശിഷ്ടാതിഥിയായി. സഹകരണ മേഖലയില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കുന്നതിനുള്ള ഇടപെടലുകളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി പി.സി. വിഷ്ണുനാഥ്, എന്‍.കെ. പ്രേമചന്ദ്രന് എംപി, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, എന്‍സിസിഎഫ് ചെയര്മാന് വിശാല്‍ സിംഗ്, മാനേജിംഗ് ഡയറക്ടര്‍ ആനി ജോസഫ് ചന്ദ്ര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Education
തിരുവനന്തപുരം: ബിഎസ്സി നഴ്സിംഗ്, അലൈഡ് ഹെൽത്ത് ആന്‍ഡ് കെയർ ഡിഗ്രി കോഴ്സുകൾക്ക് പുതിയതായി പ്രവേശനത്തിന് ഉൾപ്പെടുത്തിയ കോളജുകളിലേക്കും ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് 28ന് നടത്തും.
www. lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഓൺലൈനായി കോഴ്സ്/ കോളജ് ഓപ്ഷനുകൾ സമർപ്പിക്കുന്നതിനുള്ള സമയം 27 വരെ നീട്ടി.
മുൻ അലോട്ട്മെന്റുകൾ വഴി ഏതെങ്കിലും കോളജുകളിൽ പ്രവേശനം നേടിയവർക്ക് അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിന് നിരാക്ഷേപപത്രം ആവശ്യമാണ്. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre. kerala.gov.in
Education
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ ‘കൂൾ’ (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു.
ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്സ് വിജയിച്ചു. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.
Kerala
കൊച്ചി: പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ പഠനപുരോഗതിയും സ്കൂളുകളുടെ അക്കാദമിക പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലൂടെ നിരീക്ഷിക്കുന്നതിനായി ‘താരാപഥം’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായാണു പദ്ധതി നടപ്പാക്കുന്നത്.
കൈറ്റ് മുഖേന നടപ്പാക്കുന്ന പദ്ധതിയില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റം, സമഗ്ര ഡിജിറ്റല്‍ വിഭവ പോര്‍ട്ടല്‍, വിദ്യാര്‍ഥികളുടെ മെന്ററിംഗ് വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സഹിതം പോര്‍ട്ടല്‍ എന്നിവ ഏകോപിപ്പിക്കും. നിര്‍മിതബുദ്ധി (എഐ) സാങ്കേതികവിദ്യയും സൈബര്‍ സുരക്ഷാ പ്രോട്ടോകോളും പദ്ധതിയുടെ ഭാഗമാണ്.
സമ്പൂര്‍ണ എസ്എസ്ഒ സംവിധാനത്തിലൂടെ ഒറ്റ ലോഗിനില്‍ പ്രധാന ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളിലേക്കു പ്രവേശിക്കാം. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗീകൃത അണ് എയ്ഡഡ് സ്കൂളുകള്‍ എന്നിവയുടെ വിവരങ്ങളും സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തും.
വിദ്യാര്‍ഥികളുടെ ഹാജര്‍, പഠനനിലവാരം, പരീക്ഷാ സ്കോറുകള്‍, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഒരുക്കും.
ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ പ്ലസ് പരിഷ്കരിച്ചു. സമഗ്ര പ്ലസ് പോര്‍ട്ടലില്‍ ഡിജിറ്റല്‍ പഠനവിഭവങ്ങള്ക്കും ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള ടീച്ചിംഗ് മാന്വലുകള്‍ക്കും പുറമെ അധ്യാപകരുടെ പഠനാസൂത്രണം, പ്രഥമാധ്യാപകരുടെ ക്ലാസ് നിരീക്ഷണം, വിദ്യാഭ്യാസ ഓഫിസര്‍മാരുടെ പരിശോധന, എസ്ആര്‍ജി തീരുമാനങ്ങള്‍ എന്നിവ രേഖപ്പെടുത്താനും കഴിയും.
Education
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള 2026-27 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം http://pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. http://nmmse.kerala.gov.in ലൂടെ 30നകം അപേക്ഷിക്കണം.
Education
തിരുവനന്തപുരം: മാറ്റിവച്ച സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ (സെറ്റ്) 20ന് നടത്തും. പുതിയ തീയതിയിലെ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്: www. lbscentre.kerala.gov.in.
Education
തിരുവനന്തപുരം: പരീക്ഷാ ഭവൻ നടത്തിവരുന്ന എസ്എസ്എൽസി പരീക്ഷ സർട്ടിഫിക്കറ്റ് (2011 മുതൽ 2026 വരെ), ടിഎച്ച്എസ്എൽസി (എച്ച്ഐ), എസ്എസ്എൽസി (എച്ച്ഐ) പരീക്ഷകളുടെ സർട്ടിഫിക്കറ്റ് (2019 മുതൽ 2026 വരെ), എഎച്ച്എസ്എൽസി പരീക്ഷാ സർട്ടിഫിക്കറ്റ് (2020 മുതൽ 2026 വരെ), ടിഎച്ച്എസ്എൽസി പരീക്ഷാ സർട്ടിഫിക്കറ്റ് (2018 മുതൽ 2026 വരെ), ഇക്വലൻസി പരീക്ഷ 2017 മുതൽ 2024 വരെയുള്ള വർഷങ്ങളിലെ മാർക്ക് ഷീറ്റുകളും കെ-ടെറ്റ് പരീക്ഷ 2012 മുതൽ ജൂൺ 2025 വരെയുള്ള വർഷങ്ങളിലെ സർട്ടിഫിക്കറ്റുകളും ഡിജിലോക്കറിൽ ലഭ്യമാണ്.
Education
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ‘മദർ തെരേസ സ്കോളർഷിപ്പ് പദ്ധതി’ക്ക് 2026-27 സാന്പത്തിക വർഷത്തേക്ക് 68 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഉത്തരവിലാണ് തീരുമാനം.
ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾക്കായി 1047 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ നിന്നാണ് നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായുള്ള മദർ തെരേസ സ്കോളർഷിപ്പ് പദ്ധതിക്ക് 68 ലക്ഷം അനുവദിച്ചത്. ഒരു വിദ്യാർഥിക്ക് പ്രതിവർഷം 15,000 രൂപയാണ് സ്കോളർഷിപ്പ് തുക.
ആകെ 453 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. 453 വിദ്യാർഥികൾക്ക് 15,000 രൂപ വീതം നൽകാനായി 67.95ലക്ഷം രൂപ ആവശ്യമാണ്. ഭരണനിർവഹണ ചെലവുകൾക്കുള്ള തുക കൂടി ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
Education
തിരുവനന്തപുരം: റീജണൽ കാൻസർ സെന്റർ, ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ മൂന്ന് വൈകുന്നേരം അഞ്ചുരെ. അപേക്ഷയുടെ പ്രിന്റൗട്ട് തപാൽ വഴി അഡിഷണൽ ഡയറക്ടർ (അക്കാദമിക്)ന് ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ ഒന്പതിനു വൈകുന്നേരം നാലുവരെ. വിവരങ്ങൾക്ക്: www.rcctvm.gov.in.
Education
തിരുവനന്തപുരം: സർക്കാർ സ്കൂൾ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കായി മാർഗദീപം സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. കുടുംബവാർഷിക വരുമാനം 2,50,000 രൂപ കവിയാൻ പാടില്ല. അപേക്ഷാ ഫോം www.marg adeepam. kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30. ഫോൺ: 0471- 2300524.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലെ 2026-27 വർഷത്തെ ബിഎസ്സി നഴ്സിംഗ് & അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലേക്ക് അപേക്ഷിച്ച് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഏഴിനു വൈകുന്നേരം അഞ്ചിനകം ഓപ്ഷൻ നൽകണം.
വിവരങ്ങൾക്ക്: 04712560361, 362, 363, 364.
Kerala
കൊച്ചി: സംസ്ഥാനത്തെ നാലായിരത്തോളം റേഷന്‍ കടകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. 45 ക്വിന്റല്‍ സാധനങ്ങള്‍ വില്ക്കാന് കഴിയാത്തതോടെയാണിത്. 45 ക്വിന്റല്‍ വില്പന നടത്തിയാലേ 21,000 രൂപ ലഭിക്കൂവെന്നിരിക്കേ 10,000 രൂപമുതല്‍ 15,000 രൂപവരെ ലഭിക്കുന്നവരാണ് നിലവില്‍ ദുരിതത്തിലായിരിക്കുന്നത്.
പത്തു ക്വിന്റല്‍ വില്‍ക്കുന്നവര്‍ക്ക് 11,700 രൂപയാണു ലഭിക്കുക. 15 ക്വിന്റല്‍ വില്‍ക്കുന്നവര്‍ക്ക് 13,050 രൂപയും. സംസ്ഥാനത്താകെ 13,848 റേഷന്‍ കടകളാണ് നിലവിലുള്ളത്. പ്രതിസന്ധിയിലായിട്ടുള്ളവയില് ആയിരത്തോളം കടകള്‍ തീര്‍ത്തും സാന്പത്തിക ബാധ്യതയിലാണ് മുന്നോട്ടുനീങ്ങുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റേഷന്‍വ്യാപാരികളുടെ പ്രശ്നം പഠിക്കാന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന് വ്യാപാരികളുടെ മിനിമം വേതനം 22,500 ആക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. ഭക്ഷ്യവകുപ്പ് ഇതംഗീകരിച്ചെങ്കിലും ധനവകുപ്പ് ഇതില്‍ 1,500 രൂപ വെട്ടിച്ചുരുക്കുകയായിരുന്നു.
വേതന പാക്കേജ് കാലോചിതമായി ഉടന്‍ പരിഷ്കരിക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ഇതോടൊപ്പം സെയില്‍സ്മാന്റെ ശമ്പളവും കട വാടകയും സര്‍ക്കാര്‍ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Education
പാലാ: പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മലയാളം, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ് ഓപ്ഷണല്‍ ക്ലാസുകള്‍ അഞ്ചിന് ആരംഭിക്കും. വെളളി, ശനി, ഞായര്‍ ദിവസങ്ങളിലായി ക്ലാസുകള്‍ നടക്കും.ഡിസംബറില്‍ അവസാനിക്കുന്ന ഓപ്ഷണല്‍ കോഴ്സില്‍ എഴുത്തുപരിശീലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോളജ് വിദ്യാര്‍ഥികള്‍ക്കായി ശനിയാഴ്ചകളില്‍ നടക്കുന്ന സിവില്‍ സര്‍വീസ് ആഡ് ഓണ്‍ കോഴ്സിന് പ്രവേശനം തുടരുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി രണ്ടാം ശനിയാഴ്ചകളില്‍ നടക്കുന്ന സിവില്‍ സര്‍വീസ് ഫൗണ്ടേഷന് കോഴ്സ് 12ന് ആരംഭിക്കും. പ്രവേശനം ഓണ്‍ലൈനായും നേടാം. വിവരങ്ങള്‍ക്ക് 9539381100
Kerala
പത്തനംതിട്ട: സംസ്ഥാനത്തെ പരിസ്ഥിതി ദുർബല മേഖല പരിധിയെ സംബന്ധിച്ച സർക്കാർ നിലപാട് വ്യക്തമാണെന്നും ഇക്കാര്യത്തിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും റവന്യുമന്ത്രി എ.പി. അനിൽ കുമാർ. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഎസ്എ പരിധി 98 വില്ലേജുകളിലെ 8590 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയടക്കം വിശദമായ ചർച്ച നടത്തിയിട്ടുണ്ടെന്നും ജനവാസ മേഖലകൾ ഇഎസ്എയിൽ നിന്നും പൂർണമായി ഒഴിവാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തു ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ടുയർന്നിരിക്കുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സർക്കാരിന്റെ 100 ദിന കർമപരിപാടികളിലുൾപ്പെടെ 52000 പരാതികൾ തീർപ്പാക്കി. 48000 പരാതികൾക്ക് ഒക്ടോബർ പത്തിനകം പരിഹാരം ഉണ്ടാക്കും.
പ്രളയബാധിതർക്കുള്ള നഷ്ടപരിഹാരം നാളെയോടെ നൽകിത്തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. വെള്ളം കയറിയ കുടുംബങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും 10000 രൂപ വീതമുള്ള സാന്പത്തിക സഹായമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
അർഹരായവരെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരികയാണ്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായ കുടുംബങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമുള്ള സഹായം നാളെ മുതൽ വിതരണം ചെയ്യാനാണ് നിർദേശിച്ചിരിക്കുന്നത്. ധനസഹായം പരമാവധി വേഗത്തിലും സുതാര്യമായും ചെയ്യുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Education
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ ആസ്പയർ സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളിൽ ഒന്നാം ഗഡു ലഭിച്ച വിദ്യാർഥികൾ അവസാന ഗഡു സ്കോളർഷിപ്പ് തുക ലഭിക്കുന്നതിനായി പ്രൊജക്റ്റ് കംപ്ലീഷൻ സർട്ടിഫിക്കറ്റും റിപ്പോർട്ടും 19നു വൈകുന്നേരം അഞ്ചിനു മുൻപ് കോളജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലത്തിലെ സ്കോളർഷിപ്പ് വിഭാഗത്തിൽ തപാൽ വഴിയോ, നേരിട്ടോ ലഭ്യമാക്കണം. ഇതിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. വിവരങ്ങൾക്ക്: 9446096580.
Education
തിരുവനന്തപുരം: ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന ഒഇസി/ ഒബിസി (എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ഒഇസി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം.
അപേക്ഷകൾ www.egrantz.kerala.gov.in മുഖേന നവംബർ 30നകം ഓൺലൈനായി സമർപ്പിക്കണം. വിവരങ്ങൾക്ക്: കൊല്ലം - 0474 2914417, എറണാകുളം– 0484 2983130, പാലക്കാട് - 0492 2222335, കോഴിക്കോട് - 0495 2377786.
Education
തിരുവനന്തപുരം: 2026-ലെ എംഫാം കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ആരംഭിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in ൽ ഓപ്ഷനുകൾ നൽകാം.
‘M.Pharm 2026-Candidate Portal’ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷാ നമ്പരും, പാസ്വേഡും നൽകി ഹോം പേജിൽ പ്രവേശിച്ചതിനു ശേഷം ‘Option Registration’ മെനു ക്ലിക്ക് ചെയ്ത് ആറിനു വൈകുന്നേരം അഞ്ചുവരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഫോൺ: 0471-2332120, 2338487.
Education
തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ വിദ്യാപോഷിണി ഫെലോഷിപ്പിനായി ബിരുദാനന്തരബിരുദ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകളും അനുബന്ധ രേഖകളും ഡയറക്ടർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെഎസ്ആർടിസി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം- 695001, ഫോൺ: 0471 2326264 (ഓഫീസ്) വിലാസത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: www. envt.kerala.gov.in, environ [email protected].
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളജുകളിലേക്ക് 2026-27 വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി എട്ടിനു വൈകുന്നേരം അഞ്ചുവരെയാണ്. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/ അപേക്ഷ നിരസിക്കപ്പെടും. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
Education
തിരുവനന്തപുരം: കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ് പ്രകാരം 2026 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിന് അപേക്ഷിക്കാം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ്. അപേക്ഷകർക്ക് സെപ്റ്റംബർ 15 വരെ ഓൺലൈനായോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം.
അക്കാദമിക യോഗ്യതാ പരീക്ഷയുടെ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള ഒരു കേന്ദ്രീകൃത അലോട്ട്മെന്റിലൂടെയാണു കോഴ്സിലേക്കുള്ള പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363,
Education
തിരുവനന്തപുരം: വയനാട് ഗവ. മെഡിക്കൽ കോളജിൽ കീം-2026 എംബിബിഎസിന് അലോട്ട്മെന്റ് ലഭിച്ചവർ 31, സെപ്റ്റംബർ 1, 2 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ രക്ഷിതാൾക്കൊപ്പം അസൽ രേഖകൾ സഹിതം മെഡിക്കൽ കോളജ് ഓഫീസിൽ എത്തിച്ചേരണം.
മേൽ സൂചിപ്പിച്ച ദിവസങ്ങളിൽ എത്തിച്ചേരാൻ സാധിക്കാത്തവർ സെപ്റ്റംബർ അഞ്ച് ഉച്ചയ്ക്ക് ഒരുമണിക്കുള്ളിൽ കോളജിൽ റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്: https://www.gmcwyd.in, 0493-5299424.
Education
തിരുവനന്തപുരം: ഡിഎൻബി പോസ്റ്റ് ഡിപ്ലോമ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 29നു രാവിലെ 11 വരെ നീട്ടി. വിവരങ്ങൾക്ക്: www.cee.kerala.gov.in. ഫോൺ: 0471-2332120.
University News
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലേക്ക് 2026-27 അധ്യയന വർഷത്തിൽ പുതുതായി ആരംഭിച്ച ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ചൊക്ലി കൊടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്റ് കോളജിലെ എംകോം ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് (15 സീറ്റുകൾ), ഇരിട്ടി മഹാത്മാഗാന്ധി കോളജിലെ എംഎസ്സി ഡാറ്റ സയൻസ് (20 സീറ്റുകൾ) എന്നീ കോഴ്സുകളിലേക്ക് യോഗ്യരായ വിദ്യാർഥികൾക്ക് സർവകലാശാലയുടെ ഏകജാലക സംവിധാനം വഴി ഓൺലൈനായി ഓഗസ്റ്റ് 29 വരെ അപേക്ഷിക്കാവുന്നതാണ്.
ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. നേരത്തെ അലോട്ട്മെന്റ് ലഭിച്ചവർ (കോളജുകളിൽ താൽകാലികമായോ സ്ഥിരമായോ പ്രവേശനം നേടിയവർ, അലോട്ട്മെന്റിൽ നിന്നും പുറത്തായവർ എന്നിവരുൾപ്പെടെ) അഡ്മിഷനിൽ പങ്കെടുക്കുന്നതിനായി പ്രൊഫൈലിൽ ലോഗിൻ ചെയ്ത് 200 രൂപ കറക്ഷൻ ഫീ ഒടുക്കേണ്ടതാണ്. കറക്ഷൻ ഫീസിനത്തിൽ 200 രൂപ ഒരു തവണ ഒടുക്കിയിട്ടുള്ളവർക്കും, ഇതു വരെ അലോട്ട്മെന്റുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലാത്തവർക്കും, പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കും കറക്ഷൻ ഫീസൊടുക്കാതെ തന്നെ ഓപ്ഷനുകൾ ഉൾപ്പെടുത്തി പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാം.
അപേക്ഷകൾ ആരും തന്നെ കോളജിൽ നേരിട്ട് ഹാജരാക്കുകയോ ഇ മെയിൽ അയയ്ക്കുകയോ ചെയ്യേണ്ടതില്ല. റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 31 ഉച്ചകഴിഞ്ഞു മൂന്നിന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റ് പ്രകാരം യോഗ്യരായ വിദ്യാർഥികളെ കോളജ് അധികൃതർ, അപേക്ഷയിൽ നൽകിയ ഫോൺ നമ്പർ മുഖേന ബന്ധപ്പെടും. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ 2026 സെപ്റ്റംബർ ഒന്നിന് ബന്ധപ്പെട്ട കോളജുകളിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കേണ്ടതാണ്.
ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ, അഡ്മിഷൻ ലഭിച്ച കോളജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുന്‍പ് പ്രവേശനം ലഭിച്ച കോളജിൽ നിന്ന് ടിസി വാങ്ങേണ്ടതുള്ളൂ. വിശദവിവരങ്ങൾക്ക് 0497-2766388, 0497-2715227 എന്ന ഹെൽപ് ലൈൻ നമ്പറിലൂടെയൊ [email protected] എന്ന ഇ മെയിലിലൂടെയോ ബന്ധപ്പെടാം.
പ്രവേശനത്തിന് അവസരം
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാമ്പസിൽ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിൽ എംഎ ഇക്കണോമിക്സ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. തത്സമയ പ്രവേശനത്തിന് യോഗ്യരായ വിദ്യാർഥികൾ 24ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ സാമ്പത്തികശാസ്ത്ര പഠന വകുപ്പ് മേധാവിയുടെ മുന്പിൽ ഹാജരാകേണ്ടതാണ് ഫോൺ: 9400337417
മാങ്ങാട്ടുപറമ്പ് ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ് ബിരുദാനന്തര ബിരുദ കോഴ്സിലേക്കുള്ള തത്സമയ പ്രവേശനം 24 ന് നടക്കും. യോഗ്യരായ വിദ്യാർഥികൾ 24 നു രാവിലെ10.30 ന് എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ സാമ്പത്തികശാസ്ത്ര പഠന വകുപ്പ് മേധാവിയുടെ മുന്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9400337417.
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. യോഗ്യരായവർ
24ന് രാവിലെ 11 ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ എത്തേണ്ടതാണ്. ഫോൺ:
04972806401, 9497720572.
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്ക്) യോഗ്യത ഉള്ളവർ 24 ന് രാവിലെ
11 ന് കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. ഫോൺ:
04972806401, 9497720572.
University News
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ, എയ്ഡഡ്, കെയുസിടിഇ, സ്വാശ്രയ കോളജുകൾ എന്നിവയിലേക്കുള്ള ബി.എഡ് കോഴ്സുകളിലെ ഒഴിവുള്ള ജനറൽ, കെയുസിടിഇ മാനേജ്മെന്റ് ക്വാട്ട, സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് നാളെ (ഓഗസ്റ്റ് 20 ) കാര്യവട്ടം ക്യാമ്പസിലെ ഇഎംഎസ് ഹാളിൽ നടത്തും. ഹെൽപ്പ് ലൈൻ നമ്പർ : 8281883053 (Whatsapp also),
ഇമെയിൽ : [email protected].
സ്പോട്ട് അഡ്മിഷൻ
വിവിധ പഠനവകുപ്പുകളിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (2026-27 അധ്യയന വർഷം)സ്പോട്ട് അഡ്മിഷൻ അതത് പഠനവകുപ്പുകളിൽ വച്ച് 21 ന് നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 11:00 ന് അതത് പഠനവകുപ്പുകളിൽ ഹാജരാകണം.
സ്പോട്ട് അഡ്മിഷനുള്ള ഒഴുവുകൾ:
കെമിസ്ട്രി SC - 1; ഹിന്ദി : ഓപ്പൺ മെറിറ്റ് - 6, ഈഴവ - 2, മുസ്ലീം -
1, SC -3, ST - 1, OBH -1, EWS - 2, സംസ്കൃതം : ഓപ്പൺ മെറിറ്റ് - 9, ഈഴവ -
2, മുസ്ലീം - 1, SC - 3, ST - 1, OBH - 1, EWS - 2, ഹിസ്റ്ററി : SC – 2; മലയാളം :
ഈഴവ – 2, മുസ്ലീം – 1, SC -3, ST-1, OBH-1, EWS-2; ഇക്കണോമിക്സ് SC – 1,
ഇംഗ്ലീഷ് - SC – 1.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2308328, മൊബൈൽ : 9188524612.
ടൈംടേബിൾ
2026 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബികോം അക്കൗണ്ട്സ് ആന്റ് ഡാറ്റാ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2026 മെയിൽ നടത്തിയ ആറാം സെമസ്റ്റർ എഫ്വൈയുജി(2023 അഡ്മിഷൻ) ബിഎ പൊളിടിക്സ് & ഇന്റർനാഷണൽ റിലേഷൻസ്, ബി.എ ഇക്കണോമിക്സ്, ബിഎ ഹിസ്റ്ററി (സിഎസ്എസ്. കാര്യവട്ടം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
University News
കാലിക്കട്ട് സർവകലാശാലാ സൈക്കോളജി പഠനവകുപ്പിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി പ്രോഗ്രാം (2026) പ്രവേശന പരീക്ഷ ഓഗസ്റ്റ് 22ന് നടക്കും. സമയം രാവിലെ 10.30 മുതൽ 12.30 വരെ. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ കാമ്പസ്. ഹാൾടിക്കറ്റ് ഓഗസ്റ്റ് 19ന് വൈകുന്നേരം നാല് മുതൽ പ്രവേശന വിഭാഗം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ: 0494 2407152, 7016, 7017. ഇ-മെയിൽ: [email protected].
എൻആർഐ ക്വാട്ട സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിലെ എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിന് നാല് എൻആർഐ ക്വാട്ട സീറ്റൊഴിവുണ്ട്. യോഗ്യത: ഈ സർവകലാശാലയിൽ നിന്നുള്ളതോ തത്തുല്യമായതോ ആയ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുമുള്ള ബിഎസ്സി ഫുഡ് ടെക്നോളജി / ബിവോക് ഫുഡ് ടെക്നോളജി / ബിവോക് ഫുഡ് സയൻസ് / ബിവോക് ഫുഡ് പ്രോസസിംഗ് / ബിവോക് ഫുഡ് പ്രോസസിംഗ് ടെക്നോളജി / ബിവോക് ഫുഡ് പ്രോസസിംഗ് ആൻഡ് സേഫ്റ്റി മാനേജ്മെന്റ് / ബിവോക് ഫുഡ് പ്രോസസിംഗ് ആൻഡ് ക്വാളിറ്റി മാനേജ്മെന്റ് ബിരുദം. പ്രവേശനം ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 22ന് വൈകീട്ട് അഞ്ചിന് മുൻപായി [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ പാസ്പോട്ട്, വിസ, ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, ചലാൻ രസീത്, എസ്എസ്എൽസി, പ്ലസ്ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അയക്കണം. ഫോൺ: 0494 2407345, 8089841996.
സീറ്റൊഴിവ്
പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കട്ട് സർവകലാശാലാ റീജണൽ സെന്ററിൽ എംസിഎ പ്രോഗ്രാമിന് ഓപ്പൺ, സംവരണ വിഭാഗങ്ങളിലും എംഎസ്ഡബ്ല്യു പ്രോഗ്രാമിന് എസ്സി, ഇഡബ്ല്യുഎസ് സംവരണ വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 20ന് രാവിലെ പത്തിന് സെന്ററിൽ ഹാജരാകുന്നവർക്ക് പ്രവേശനം നേടാം. ഫോൺ: 8594039556, 9656913319.
സീറ്റൊഴിവ്
വടകരയിലുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) എംസിഎ, ബിസിഎ, ബിഎസ്സി (എഐ) പ്രോഗ്രാമുകൾക്ക് ഏതാനും സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 22ന് സെന്ററിൽ ഹാജരാകണം. എസ്സി, എസ്ടി വിഭാഗക്കാർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 9846564142, 9446993188.
എംസിഎ സ്പോട്ട് അഡ്മിഷൻ
തൃശൂർ തളിക്കുളത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) എംസിഎ പ്രോഗാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. സർവകലാശാലാ ക്യാപ് രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്തവർക്കും പ്രവേശനം നേടാം. എസ്സി, എസ്ടി, ഒഇസി വിഭാഗക്കാർക്ക് 100 ശതമാനം ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547044182, 8089900465.
എംസിഎ സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) എംസിഎ പ്രോഗാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. ജനറൽ, സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്ട്രേഷൻ ഇല്ലാത്തവർക്കും പ്രവേശനം നേടാം. എസ്സി, എസ്ടി, ഒഇസി വിഭാഗക്കാർക്ക് 100 ശതമാനം ഫീസിളവ് ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 19ന് വൈകുന്നേരം നാലിന് മുൻപായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9995450927, 9539682200.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എംപിഎഡ് (2024 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ പുനർ മൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
Education
തിരുവനന്തപുരം: കെ-ടെറ്റ് ഫെബ്രുവരി 2026 കാറ്റഗറി I, II, III, IV പരീക്ഷകളുടെ താത്കാലിക ഉത്തര സൂചികകൾ www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
Education
തിരുവനന്തപുരം: സ്കോൾ - കേരള മുഖേന 2026-28 ബാച്ചിലേക്കുള്ള ഹയർസെക്കൻഡറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 31 വരെയും അറുപത് രൂപ പിഴയോടെ സെപ്റ്റംബർ 11 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
ഓൺലൈനായി ഇതിനോടകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം.
അന്വേഷണങ്ങൾക്ക്: 0471 2342950, 2342271, 2342369. ഇമെയിൽ: [email protected], വെബ്സൈറ്റ്: www.scolekerala.org.
Education
തിരുവനന്തപുരം: 2025-27 അധ്യയന വർഷത്തെ ഡിഎൽഎഡ് ജനറൽ കോഴ്സിന്റെ രണ്ടാം സെമസ്റ്റർ റെഗുലർ & സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 19, 22, 23 തീയതികളിൽ നടക്കും.
പരീക്ഷാ വിജ്ഞാപനം https:// par eekshabhavan.kerala.gov.in ൽ ലഭ്യമാണ്.
Education
തിരുവനന്തപുരം: സെൻട്രൽ പോളിടെക്നിക് കോളജിനു കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെജിടിഇ പ്രിന്റിംഗ് (പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക്, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ്) റെഗുലർ ആൻഡ് ഈവനിംഗ് കോഴ്സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോമും വിശദമായ പ്രോസ്പെക്ടസും www.polyadmission.org യിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ് ട സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ, അപേക്ഷാ ഫീസ് എന്നിവ സഹിതം 19നു വൈകുന്നേരം നാലിനു മുമ്പായി സെൻട്രൽ പോളിടെക്നിക് ഓഫീസിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0471 2360391.
Education
തിരുവനന്തപുരം: നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ എം ടെക്കിന് വിവിധ ബ്രാഞ്ചുകളില്‍ എസ്സി /എസ്ടി വിഭാഗങ്ങള്‍ക്കായി റിസര്‍വ് ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ഉള്‍പ്പെടെ ഒഴിവുകള്‍ ഉണ്ട്.
അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് അസല്‍ രേഖകള്‍ സഹിതം 13, 14 തീയതികളില്‍ കോളജ് ഓഫീസില്‍ നേരിട്ട് ഹാജരായി അഡ്മിഷന് നേടാം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ : 94424 08881
വിവിധ ബിടെക് പ്രോഗ്രാമുകളില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന് എടുക്കുവാന്‍ താല്പര്യമുള്ളവര് 14ന് രാവിലെ 11ന് അസ്സല് രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 04712545868, 9447405869.
Education
ഇന്ത്യ ഗവണ്മെന്റിന്റെ ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍പെറ്റ് ടെക്നോളജി ബിടെക് - കാര്‍പെറ്റ് & ടെക്സ്റ്റൈല്‍ ടെക്നോളജി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കോഴ്സിന് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ (NBA) അക്രഡിറ്റേഷനും നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ (NABL) അംഗീകാരവും ഉണ്ട്. ബിടെക് - കാര്‍പെറ്റ് & ടെക്സ്റ്റൈല്‍ ടെക്നോളജി പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കാര്‍പെറ്റ്, ടെക്സ്റ്റൈല്‍, അനുബന്ധ വ്യവസായ മേഖലകളില്‍ മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാണ്.
യോഗ്യത
a. അപേക്ഷകര്‍ 10+2 (ക്ലാസ് XII) പരീക്ഷയിലോ, ഏതെങ്കിലും സ്റ്റേറ്റ് ബോര്‍ഡ്, സെന്‍ട്രല്‍ ബോര്‍ഡ് അല്ലെങ്കില്‍ മറ്റേതെങ്കിലും ബോര്‍ഡ് നടത്തുന്ന തത്തുല്യമായ പരീക്ഷയിലോ കുറഞ്ഞത് 45% മാര്‍ക്കോടെ വിജയിച്ചിരിക്കണം. കണക്ക്, ഭൗതികശാസ്ത്രം എന്നിവ നിര്‍ബന്ധിത വിഷയങ്ങളായും ബയോടെക്നോളജി, ബയോളജി, വൊക്കേഷണല്‍ സബ്ജെക്ട് എന്നിവയില്‍ കുറഞ്ഞത് ഒന്നെങ്കിലും ഒരു ഐച്ഛിക വിഷയമായും പഠിച്ചിരിക്കണം / മൂന്ന് വര്‍ഷത്തെ ഒരു ഡിപ്ലോമ പരീക്ഷ കുറഞ്ഞത് 45% മാര്‍ക്കോടെ പാസായിരിക്കണം. എസ് സി, എസ്ടി വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് മാര്‍ക്കില്‍ 5 ശതമാനം ഇളവിന് അര്‍ഹതയുണ്ട്.
b. ജെഇഇ മെയിനില്‍ സാധുതയുള്ള സ്കോര്‍.
സിലബസ്
എന്‍ജിനിയറിംഗ് കെമിസ്ട്രി, എന്‍ജിനിയറിംഗ് മാത്തമാറ്റിക്സ്, ഫണ്ടമെന്റല്‍സ് ഓഫ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്, ഫണ്ടമെന്റല്‍സ് ഓഫ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ്, ഫണ്ടമെന്റല്‍സ് ഓഫ് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, എന്വയേൺമെന്റ് ആന്‍ഡ് ഇക്കോളജി , എന്‍ജിനിയറിംഗ് ഗ്രാഫിക്സ് & ഡിസൈന്‍, ഫാബ്രിക് ടെക്നോളജി, ടെക്സ്റ്റൈല്‍ ഫൈബര്‍സ്, യാണ് ടെക്നോളജി, ഫാബ്രിക് ടെക്നോളജി, കെമിക്കല്‍ പ്രോസസിംഗ് ഓഫ് ടെക്സ്റ്റൈല്‍സ്, ടെക്സ്റ്റൈല്‍ ടെസ്റ്റിംഗ്, കാര്‍പെറ്റ് മാനുഫാക്ചര്‍, ടെക്സ്റ്റൈല്‍ ഡിസൈന്‍, ഹോം ടെക്സ്റ്റൈല്‍ ടെക്നോളജി, കാര്‍പെറ്റ് & ടെക്സ്റ്റൈല്‍ ടെക്നോളജി.
പ്രവേശനം
JOSA / CSAB (ജോയിന്റ് സീറ്റ് അലോക്കേഷന് അതോറിറ്റി / സെന്‍ട്രല്‍ സീറ്റ് അലോക്കേഷന് ബോര്‍ഡ്) വഴിയായിരിക്കും പ്രവേശനം. വിശദാംശങ്ങള്‍ക്കും അഡ്മിഷന് ഷെഡ്യൂളിനുമായി അപേക്ഷകര്‍ https://josaa. nic.in/ അല്ലെങ്കില്‍ https:// csab.nic.in/ സന്ദര്‍ശിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ടെലിഫോണ്‍: +91-9451951595
ഇ-മെയില്‍: [email protected]
വെബ്സൈറ്റ്: https://www.iict.ac.in
ലിങ്ക്: https://www.iict.ac.in/Admission2026-27.htm
Education
തിരുവനന്തപുരം: പാലക്കാട് മലമ്പുഴ ഐടിഐയിൽ നടന്ന കാമ്പസ് പ്ലേസ്മെന്റിലൂടെ 380 പേർക്ക് യുഎഇയിൽ തൊഴിൽ ലഭിച്ചു.
2026 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്തിയ മൂന്നു ഘട്ട കാമ്പസ് റിക്രൂട്ട്മെന്റിലൂടെയാണ് 30ലധികം സ്വകാര്യ കമ്പനികളിലേക്കു പരിശീലനം പൂർത്തിയാക്കിയ 380 പേർക്ക് നിയമനം ലഭിച്ചത്.
2024-26 അധ്യയന വർഷത്തിൽ പരിശീലനം പൂർത്തിയാക്കിയ 680ൽ 380 പേർക്കാണ് വിദേശ തൊഴിൽ ലഭിച്ചത്. ശോഭ അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് കമ്പനിയിലേക്ക് 68 പേർക്ക് ഓഫർ ലെറ്റർ നൽകി.
തൊഴിൽസാധ്യത വർധിപ്പിക്കുന്നതിനായി കൂടുതൽ കമ്പനികളെ ഉൾപ്പെടുത്തി കാമ്പസ് പ്ലേസ്മെന്റ് ഡ്രൈവുകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഐടിഐ അധികൃതർ അറിയിച്ചു.
Education
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM) ഇൻഡോർ, ‘എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ ഹെൽത്ത്കെയർ മാനേജ്മെന്റ്’ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
നിലവിലെ ജോലിയിൽ തുടർന്നുകൊണ്ടുതന്നെ മാനേജ്മെന്റ്, നേതൃത്വ പാടവം എന്നിവ മെച്ചപ്പെടുത്താനാഗ്രഹിക്കുന്ന ആരോഗ്യമേഖലയിലും അനുബന്ധ മേഖലകളിലും പ്രവർത്തിക്കുന്ന പ്രഫഷണലുകൾക്കു വേണ്ടിയുള്ളതാണ് ഒരു വർഷത്തെ ഈ പ്രോഗ്രാം. ‘ഡയറക്ട്-ടു-ഡിവൈസ്’ (Direct-to-Device) ലേണിംഗ് പ്ലാറ്റ്ഫോമിലൂടെയുള്ള തത്സമയ ഓൺലൈൻ ക്ലാസുകളായാണ് കോഴ്സ്.
ആരോഗ്യപരിപാലന രംഗത്തെ വിദഗ്ധർക്ക് തങ്ങളുടെ സാങ്കേതികവും ക്ലിനിക്കലുമായ അറിവുകൾക്കൊപ്പം ആരോഗ്യപരിപാലന മാനേജ്മെന്റിനെക്കുറിച്ചുള്ള ധാരണയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന തരത്തിലാണ് കോഴ്സ് രൂപകല്പന ചെയ്തിരിക്കുന്നത്.
യോഗ്യതാ മാനദണ്ഡം
ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50 % മൊത്തം മാർക്കോടെയുള്ള ഡിപ്ലോമ അല്ലെങ്കിൽ ബിരുദം നേടിയ ആരോഗ്യപരിപാലന, അനുബന്ധ ആരോഗ്യ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രഫഷണലുകൾ അല്ലെങ്കിൽ സംരംഭകർ.
പ്രോഗ്രാം സിലബസ്
ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് ഇൻ ഹെൽത്ത്കെയർ, സ്ട്രാറ്റജി ആൻഡ് എന്റർപ്രെനർഷിപ്, ബിസിനസ് എത്തിക്സ് ഇൻ ഹെൽത്ത്കെയർ, മാനേജിംഗ് ബിഹേവിയർ ഇൻ ഹെൽത്ത്കെയർ, ഹെൽത്ത്കെയർ മാനേജ്മന്റ്, ഇഷ്യൂസ് ഇൻ ഹെൽത്ത്കെയർ, ഓപ്പറേഷൻ എക്സല്ലെൻസ്, ഡാറ്റ അനലിറ്റിക്സ് & സിമുലേഷൻസ്.
അധ്യാപനരീതി
പ്രഭാഷണങ്ങൾ, ചർച്ചകൾ, പ്രോജക്റ്റ് പ്രവർത്തനങ്ങൾ, ടേം പേപ്പറുകൾ, അസൈൻമെന്റുകൾ എന്നിവയുടെ ഉചിതമായ ഒരു സംയോജനമായിരിക്കും അധ്യാപനരീതി.
വിശദാംശങ്ങൾക്ക്: ടെലിഫോൺ: 0731-2439739
ഇ-മെയിൽ: [email protected]
വെബ്സൈറ്റ്: https://iimidr.ac.in/
ലിങ്ക്: https://iimidr.ac.in/programmes/executive-programm es/long-duration-online-progr ammes/executive-progra mme-in-healthcare-manage ment-ephm/
Education
തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള വേക്കൻസി ജില്ല / ജില്ലാന്തര സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി ഇന്നു പ്രസിദ്ധീകരിക്കും.
ജില്ലയ്ക്കകത്തോ മറ്റ് ജില്ലയിലേക്കോ സ്കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കു മാറുന്നതിനോ കാൻഡിഡേറ്റ് ലോഗിനിലെ ‘Apply for School/Combination Transfer ലിങ്കിലൂടെ ഓൺലൈനായി നാളെ വൈകുന്നേരം നാലുവരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും.
Education
കൊച്ചി: നാക് എ പ്ലസ് അംഗീകാരമുള്ള മംഗളൂരു യെനപോയ ഡീംഡ് യൂണിവേഴ്സിറ്റിയിൽ ബിഎസ്സി നഴ്സിംഗ്, ബിഫാം, ഹോമിയോപ്പതി (ബിഎച്ച്എംഎസ്) കോഴ്സുകളിലേക്ക് 20 വരെ സ്പോട്ട് അഡ്മിഷൻ നടത്തും.
1500 കിടക്കകളോടുകൂടിയുള്ള മെഡിക്കൽ കോളജും നൂറ് ഏക്കറിൽ അഞ്ചു കാന്പസുകളിലായി 40,000ത്തിൽ അധികം വിദ്യാർഥികൾ പഠിക്കുന്ന ഇന്ത്യയിലെ തന്നെ പ്രമുഖ ഡീംഡ് യൂണിവേഴ്സിറ്റിയാണ് യെനപോയ.
രാജ്യത്തെ പ്രഥമ അനാറ്റമേജ് ടേബിൾ, അത്യാധുനികമായ സിമുലേഷൻ ലാബ് എന്നിവയുൾപ്പെടെയുള്ള യെനപോയ യൂണിവേഴ്സിറ്റിയിൽ ആയുർവേദം, ഡെന്റൽ, നാച്ചുറോപ്പതി കോഴ്സുകളിലേക്കും ഇപ്പോൾ പ്രവേശനം നേടാൻ അവസരമുണ്ട്.
മെഡിക്കൽ ലബോറട്ടറി സയൻസ്, ഓപ്റ്റോമെട്രി, സൈക്കോളജി, ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ്, ബിഎസ്സി മൈക്രോബയോളജി, ഡെന്റൽ ടെക്നോളജി, എംഎസ്സി സൈക്കോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഫോറൻസിക് സയൻസ് തുടങ്ങി 150ലധികം യുജി, പിജി പ്രോഗ്രാമുകളാണ് മംഗളൂരു കാന്പസിലുള്ളത്.
യെനപോയ ബംഗളൂരു കാന്പസിൽ ബിബിഎ, ബിസിഎ, അനസ്തേഷ്യ ആൻഡ് ഓപ്പറേഷൻ തിയറ്റർ ടെക്നോളജി, കാർഡിയോ വാസ്കുലർ ടെക്നോളജി, എംസിഎ, എംബിഎ, ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ്, ഫുഡ് ടെക്നോളജി, സൈക്കോളജി ഉൾപ്പെടെയുള്ള കോഴ്സുകളിലും പ്രവേശനം നേടാൻ ഇപ്പോൾ അവസരമുണ്ട്.
വിശദ വിവരങ്ങൾക്ക് yenepoya.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 91 6364 929 214, 91 6364 929 213.
Education
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ വിവിധ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുകളുണ്ട്.
ബിഎ ഭരതനാട്യം, ബിഎ മോഹിനിയാട്ടം എന്നീ പ്രോഗ്രാമുകളില്‍ എസ്ടി വിഭാഗത്തിലുള്ള ഒഴിവുകളിലേക്ക് നാളെ രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന് നടത്തും.
ബിഎ മ്യൂസിക് പ്രോഗ്രാമില്‍ എസ്സി, എസ്ടി, ഇഡബ്ല്യുഎസ് സംവരണ സീറ്റുകള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്ക് ഓഗസ്റ്റ് മൂന്നിനു രാവിലെ 10.30നാണ് സ്പോട്ട് അഡ്മിഷന്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ബിഎ പ്രോഗ്രാമുകളില്‍ സംവരണ സീറ്റുകള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്ക് ഓഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍ രാവിലെ പത്തിന് സ്പോട്ട് അഡ്മിഷന് നടക്കും. ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.
Education
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലുമുള്ള പിജി / പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ എസ്സി/ എസ്ടി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്ക് ഇന്നു രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന് നടത്തുന്നു. വെബ്സൈറ്റ്: www.ssus.ac.in
Education
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷൽ അലോട്ട്മെന്റിനുവേണ്ടി ബിടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ, ഇതുവരെ അലോട്ട്മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേർക്കും ഓൺലൈൻ ഓപ്ഷൻ സമർപ്പണം www.lbscentre. kerala.gov.in വഴി 2026 ജൂലൈ 24 വരെ ചെയ്യാം.
Education
കളമശേരി: കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) 2026-27 അധ്യയനവര്‍ഷത്തിലെ ബിടെക് പ്രോഗ്രാമുകളിലേക്കുള്ള റിയല്‍ ടൈം അഡ്മിഷനുവേണ്ടിയുള്ള രജിസ്ട്രേഷന് ഇന്നും നാളെയുമായി ഓണ്‍ലൈനായി ചെയ്യാം.
ക്യാറ്റ് 2026 റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്ക്കും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9778783191, 8848912606.
Education
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ പിജി (എംഎസ്സി) നഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാം.
അപേക്ഷയിൽ ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കുന്നതിനുമുള്ള അവസരം 23ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ www.cee.kerala.gov.in ൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളജുകളിലേക്ക് 2026-27 വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre. kerala.gov.in വഴി ഓൺലൈനായി 27 വരെ അപേക്ഷിക്കാം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 25 വരെ ഫീസ് അടയ്ക്കാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്ലോഡ് ചെയ്യണം.
അപേക്ഷകർ, ഫിസിക്സ്, കെമസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പാസായിരിക്കണം കൂടാതെ 50 ശതമാനം മാർക്കോടെ ഇന്ത്യൻ നഴ്സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജിഎൻഎം കോഴ്സ് പാസായിരിക്കണം. അപേക്ഷകർ അക്കാദമിക വിവരങ്ങൾ സമർപ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.
അപേക്ഷാർഥികൾക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല. സർവീസ് ക്വാട്ടയിലേക്കുള്ള അപേക്ഷാർഥികൾക്ക് 49 വയസാണ്. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363.
Education
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും നടത്തുന്ന പിജി/ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ എസ്സി/ എസ്ടി കാറ്റഗറിയില്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റില്‍നിന്നാണു പ്രവേശനം നടത്തുക.
17ന് രാവിലെ പത്തിന് അതത് പഠന വകുപ്പുകളില്‍/ പ്രാദേശിക കാമ്പസുകളിലാണ് പ്രവേശന പരീക്ഷ. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് പ്രാദേശിക കേന്ദ്രം മേധാവി/പഠനവകുപ്പ് മേധാവി മുമ്പാകെ ഹാജരാകണം. വിവരങ്ങള്‍ക്ക് www. ssus.ac.in സന്ദർശിക്കുക.
Education
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തിൽ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ ബിബിഎ, ബിസിഎ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 16വരെ നീട്ടി. പ്രവേശന പരീക്ഷ 25ന് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396,
Education
തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എംബിഎ (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്കുള്ള ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള അഭിമുഖം 15നു രാവിലെ 10 മുതൽ നെയ്യാർഡാമിലെ കിക്മ കാമ്പസിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 9496366741, 85476 18290, www.kicma.ac.in.
Education
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ ഫാർമസി കോളജുകളിലും സ്വാശ്രയ ഫാർമസി കോളജുകളിലും ലഭ്യമായ സീറ്റുകളിൽ 2026-27 അധ്യയന വർഷത്തെ എംഫാം കോഴ്സ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക്, അവർ അപേക്ഷയിൽ നൽകിയ വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള അവസരം 17ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
Education
തിരുവനന്തപുരം: 2026 മാർച്ച് മാസത്തിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ പുനർമൂല്യനിർണയം സുക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഫലം പൊതുവിദ്യാഭ്യാസവകുപ്പിന്റെ (ഹയർസെക്കൻഡറി വിഭാഗം) പോർട്ടലിൽ (hseportal. kerala. gov.in) ലഭ്യമാണ്.
Education
കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ 2026-27 അധ്യയനവര്‍ഷത്തെ നാലു വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് രജിസ്ട്രേഷന് ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ പൊതുപ്രവേശന പരീക്ഷയില്‍ (സിയുഇടി-യുജി) പങ്കെടുത്തവര്‍ക്ക് 17 വരെ സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം.
ബിഎസ്സി (ഓണേഴ്സ്) ബയോളജി, ബികോം (ഓണേഴ്സ്) ഫിനാന്‍ഷ്യല്‍ അനലിറ്റിക്സ്, ബിസിഎ (ഓണേഴ്സ്), ബിഎ (ഓണേഴ്സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ബിഎസ്സി (ഓണേഴ്സ്) ഫിസിക്സ് (സെമികണ്ടക്ടര്‍), ബിഎസ്സി (ഓണേഴ്സ്) ഡാറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്. ഇതില്‍ ബിഎ (ഓണേഴ്സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലും മറ്റു പ്രോഗ്രാമുകള്‍ പെരിയ കാമ്പസിലുമാണ്.
ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 500 രൂപയാണ് രജിസ്ട്രേഷന് ഫീസ്. 21, 22 തീയതികളിലായി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് admissions@cu kerala.ac.in എന്ന ഇ മെയിലില്‍ പരാതികള്‍ അറിയിക്കാം. ജൂലൈ 23ന് പരാതികള്‍ പരിഗണിച്ച് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആദ്യഘട്ട പ്രവേശനം 24 മുതല്‍ 26 വരെയും രണ്ടാംഘട്ടം 27നും 28നും മൂന്നാം ഘട്ടം 29 മുതല്‍ 31 വരെയും നടക്കും. 29ന് ക്ലാസുകള്‍ ആരംഭിക്കും. ഹെല്‍പ്പ് ലൈൻ: 0467 2309467.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തെ തസ്തികാ നിർണയത്തിൽ തസ്തിക നഷ്ടം സംഭവിക്കുന്ന കലാ-കായികാധ്യാപകരെ നിലനിർത്തുന്നതിനായി അധ്യാപക വിദ്യാർഥി അനുപാതം പുനഃക്രമീകരിച്ച് ഉത്തരവിറക്കി.
ഇതു പ്രകാരം അധ്യാപക വിദ്യാർഥി അനുപാതം യുപി വിഭാഗത്തിൽ 1: 30 ആയിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു
National
ന്യൂഡൽഹി: ജുഡീഷറിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാർശങ്ങളുടെ പേരിൽ വിവാദത്തിലായ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ മാറ്റങ്ങൾ വരുത്തി എൻസിഇആർടി.
ജുഡീഷറിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ നീക്കം ചെയ്ത പരിഷ്കരിച്ച പതിപ്പിൽ 1947ലെ വിഭജനത്തിൽ കോൺഗ്രസിനെ നേരത്തേ കുറ്റപ്പെടുത്തിയതിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ജാതി, മതം, വംശം, വർഗം, ശാരീരികപരിമിതി, ശാരീരികരൂപം, ലൈംഗികത, ലിംഗഭേദം എന്നീ വിവേചനങ്ങൾക്കുപുറമെ സാമ്പത്തികസ്ഥിതിയുടെ പേരിൽ മോശമായി പെരുമാറുന്നതും വിവേചനമാണെന്ന് പുതുക്കിയ പതിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
പരിഷ്കരിച്ച പാഠപുസ്തത്തിൽ 1947ലെ വിഭജനത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസും വ്യാപകമായി എതിർത്തിരുന്നുവെന്നും അതു സ്വീകരിക്കുന്നതു മാത്രമാണോ മുന്നോട്ടുപോകാനുള്ള ഏക പോംവഴി എന്നത് ഇപ്പോഴും സംവാദവിഷയമാണെന്നുമാണ് പരാമർശമുള്ളത്. മുന്‍പുണ്ടായിരുന്ന ഹിറ്റ്ലർ പരാമർശങ്ങൾ നീക്കം ചെയ്ത പുതിയ പുസ്തകം വി.ഡി. സവർക്കറുടെ പേര് പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റങ്ങൾ നിർദേശിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠൻ ബില്ല് സംബന്ധിച്ച സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ സമർപ്പിച്ചേക്കും.
നിലവിലുള്ള യുജിസി, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ എന്നിവയ്ക്കുപകരം ഉന്നതവിദ്യാഭ്യാസ മേഖലയിലാകെ ഒരൊറ്റ നിയന്ത്രണ സംവിധാനം (സിംഗിൾ റഗുലേറ്റർ) കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബില്ല് കഴിഞ്ഞ വർഷം ഡിസംബറിലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.
എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ജെപിസിക്കു കൈമാറാൻ തീരുമാനിക്കുകയായിരുന്നു. ബിജെപി എംപി ദഗ്ഗുബതി പുരന്ദേശ്വരി അധ്യക്ഷയായ 31 അംഗ പാർലമെന്ററി സമിതി ഈമാസം 17ന് ചേരുന്ന യോഗത്തിൽ ഈ കരട് റിപ്പോർട്ട് അംഗീകരിക്കുമെന്നാണ് സൂചന.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുമെന്ന് പ്രതിപക്ഷം
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുന്നതും കേന്ദ്രീകരണത്തിന് വഴിതുറക്കുന്നതുമാണ് പുതിയ ബില്ലിലെ പല വ്യവസ്ഥകളുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കഴിഞ്ഞദിവസം ചേർന്ന ജെപിസി യോഗത്തിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലുള്ള കടന്നുകയറ്റം, സർവകലാശാലകൾക്കു ഫണ്ട് അനുവദിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങളുടെ അഭാവം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.
നിലവിലെ സംവിധാനത്തിൽനിന്നു വിഭിന്നമായി പുതിയ കമ്മീഷന് സർവകലാശാലകൾക്കു നേരിട്ട് ഫണ്ട് അനുവദിക്കാനുള്ള അധികാരമുണ്ടായിരിക്കില്ല. ഫണ്ടിംഗ് സംബന്ധിച്ച തീരുമാനങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതടക്കമുള്ള വിഷയം ജെപിസിയിലെ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.
കൂടാതെ രാജ്യത്തു പ്രവർത്തിക്കുന്ന വിദേശ സർവകലാശാലകളുടെ ഫീസ് ഘടനയിലെ സുതാര്യത ഉറപ്പാക്കാനും ഗുണനിലവാരം നിലനിർത്താനും പ്രത്യേക സംവിധാനം വേണമെന്നും സമിതിയിൽ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ നിലവിലുള്ള നിരവധി സമിതികളുടെ പ്രവർത്തനങ്ങളിലെ ആവർത്തനങ്ങളും തടസങ്ങളും ഒഴിവാക്കാനാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം.